ന്യൂഡൽഹി: 1999 നു ശേഷം ആദ്യമായി പണപ്പെരുപ്പം റെക്കോർഡ് താഴ്ച്ചയിൽ. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ രാജ്യത്ത് റെക്കോർഡ് താഴ്ച്ചയിലെത്തി. 1.54 ശതമാനത്തിലേക്കാണ് താഴ്ന്നത്. നാണ്യപ്പെരുപ്പം കുറഞ്ഞത് പലിശനിരക്ക് കുറയ്ക്കാനും വഴിയൊരുക്കും.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മേയിൽ ഇത് 2.18 ശതമാനമായിരുന്നു. പച്ചക്കറി, പാൽ ഉൽപന്നങ്ങൾ, പയർവർഗങ്ങൾ എന്നിവയുടെ വിലയാണ് കാര്യമായി കുറഞ്ഞത്.
Post Your Comments