KeralaLatest NewsNewsUncategorized

ദിലീപിന് പിന്തുണയേറുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയേറുന്നു. ദിലീപിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ ആസിഫ് അലിയാണ് വാക്ക് മാറ്റിയതില്‍ മുൻപിൽ. ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണെന്നാണ് ആസിഫ് അലി ഇപ്പോള്‍ പറയുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവുമായ സിനിമാ താരവുമായ ശ്രീശാന്തും ദിലീപിന് പിന്തുണയായി എത്തിയിട്ടുണ്ട്. കുറ്റം തെളിയുന്നത് വരെ ദിലീപ് കുറ്റവാളിയാകില്ലെന്നും ആരോപണ വിധേയനായ ഒരാളെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ലെന്നും ശ്രീശാന്ത് പറയുന്നു. ജനപ്രിയ നായകനില്‍ നിന്ന് ജനങ്ങള്‍ക്കിടയില്‍ വില്ലനായി മാറിയത് അത്ര കാര്യമായിട്ട് എടുക്കേണ്ടെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനും ദിലീപിനൊപ്പമുണ്ട്. സിനിമാ താരങ്ങള്‍ക്കിടയില്‍ ഇത് സാധാരണയാണെന്നും ജനക്കൂട്ടത്തിന്റെ കൂവലിനെ അതിന്റെ അര്‍ത്ഥത്തില്‍ കണ്ടാല്‍ മതിയെന്നുമാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. ഒരേ വേദിയില്‍ ജനങ്ങളുടെ കൂവലും കയ്യടിയും നേടിയ അനുഭവവും ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കിലൂടെ പങ്കു വെക്കുന്നു.

കുറ്റം ചെയ്തുവെന്ന് തെളിയുന്നത് വരെ ആരും കുറ്റവാളികള്‍ അല്ലെന്നും ക്രൂരതയുടെയും കരുണയുടെയും ഇടയില്‍ ഒരു ഇടമുണ്ടെന്നും പരിഷ്കൃതമായ ലോകം ഈ ഇടങ്ങളില്‍ ആണെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറയുന്നു. നീതി പുലരുന്നത് വരെ കാത്തിരിക്കാമെന്നും കോലാഹലങ്ങളില്‍ കാര്യമില്ലെന്നും മുരളി ഗോപി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button