Latest NewsKerala

സെന്‍കുമാറിനെതിരെയുള്ള നടപടി: സര്‍ക്കാരിന് മറ്റൊരു ലക്ഷ്യമായിരുന്നുവെന്ന് വി മുരളീധരന്‍

കൊച്ചി: ടിപി സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ എടുത്ത നടപടിക്കെതിരെ പ്രതികരിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ജനസംഖ്യകണക്കുകളെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് ലോക ജനസംഖ്യ ദിനത്തില്‍ തന്നെ കേസെടുത്ത നടപടി മുസ്ലീം ലീഗുമായി ചങ്ങാത്തം കൂടാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയാണെന്ന് മുരളീധരന്‍ പറയുന്നു.

സര്‍ക്കാര്‍ തയ്യാറാക്കിയ ജനസംഖ്യ കണക്കുകള്‍ പരാമര്‍ശിച്ചാല്‍ അതങ്ങനെ വര്‍ഗീയത വളര്‍ത്താന്‍ കാരണമാകുമെന്ന് ജനങ്ങള്‍ മനസ്സിലാകുന്നില്ല.മതപരമായ ജനസംഖ്യാ കണക്കുകള്‍ പ്രസിദ്ധീകരിച്ചതും അതിന്റെ കാരണങ്ങള്‍ വിശദീകരിച്ചതും സര്‍ക്കാരിന്റെ തദ്ദേശഭരണവകുപ്പും സാമ്പത്തികസ്ഥിതി വിവരവകുപ്പുമാണ്.

ഇങ്ങനെ ഒരു വിശകലനത്തെ വര്‍ഗ്ഗീയചായ്വോടെ വിമര്‍ശിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. സിപിഎമ്മിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വാദങ്ങള്‍ പരിഗണിച്ചാല്‍ ഇന്ത്യയിലും ലോകത്തിലും ജനസംഖ്യാപരമായ പഠനം നടത്തിയ ശാസ്ത്രജ്ഞരും അത് വിശകലനം ചെയ്ത വിദഗ്ധരും വര്‍ഗ്ഗീയവാദികളായി തീരും. മുസ്ലീംലീഗിനെ കൂട്ടുപിടിക്കാനുള്ള നീക്കത്തിനുപിറകില്‍ സിപിഎമ്മിലെ ഭൂമാഫിയ തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button