Latest NewsKeralaIndiaNews

ഡൽഹിയിൽ പിടികൂടിയത് കണ്ണൂർ സ്വദേശിയായ ഐസിസ് തീവ്രവാദി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിളായ കണ്ണൂർ സ്വദേശി സിറിയയിൽ നിന്നും നാടുകടത്തിയ ഐസിസ് തീവ്രവാദി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചാണ് ഇയാളെ പിടികൂടിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസിലെ പ്രത്യേക വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഐഎസിലേയക്ക് ആളെ റിക്രൂട്ട് ചെയ്ത മുഹമ്മദ് ഹനീഫ് എന്നയാളെ കണ്ണൂര്‍ ജില്ലയിൽ നിന്ന് പിടികൂടിയിരുന്നു.കേരളത്തില്‍നിന്ന് 21 പേരെയാണ് ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തത്.ഇതിൽ ഒരാളാവാം ഇയാൾ എന്ന നിഗമനത്തിലാണ് പോലീസ്.വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ്​ ഇയാള്‍ക്കെതിരെ കേസ്​ രജിസ്​റ്റര്‍ ചെയ്​തിരിക്കുന്നത്.

കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്ന ആളുകളുമായി ഇയാള്‍ക്ക്​ ബന്ധമുണ്ടെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. ഇയാളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ സന്ദേശങ്ങളും ഇ-മെയിലുകളും വിശദമായി പരിശോധിച്ച്‌​ വരികയാണെന്നും പൊലീസ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button