ടെക്സസ്: കുളിക്കുന്നതിനിടെ സെൽഫോണിൽനിന്നു ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. യുഎസിലെ ന്യൂ മെക്സിക്കോയിൽ ലവിംഗ്ടണിൽ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. കുളിമുറിയിൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച മാഡിസൻ കൊയാണ്(14) വൈദ്യുതാഘാതമേറ്റ് മരണത്തിനു കീഴടങ്ങിയത്.
ബാത് ടബിലിരുന്ന് ഫോൺ ചാർജ് ചെയ്യാനുള്ള ശ്രമമാണ് മാഡിസന്റെ ജീവൻ കവർന്നത്. പൊള്ളലേറ്റ അടയാളവും കൈയിൽ സെൽഫോണും ഉണ്ടായിരുന്നതായി മാഡിസിന്റെ മുത്തശി ഡോണ പറഞ്ഞു. മാഡിസൺ സ്കൂളിലെ ബാസ്കറ്റ്ബോൾ താരവും ബാൻഡ് ടീമിലെ അംഗവുമായിരുന്നു മാഡിസൻ കൊ.
Post Your Comments