![dileep](/wp-content/uploads/2017/07/x05-1499231939-dileep-5-10-1499694852.jpg.pagespeed.ic_.SbaMTgALq-.jpg)
കൊച്ചി ; നടിയെ ആക്രമിച്ച കേസ്സിൽ അറസ്റ്റിലായ പ്രതി നടൻ ദിലീപ് ജാമ്യാപേക്ഷ നൽകി. താന്‍ നിരപരാധിയാണ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു. കൂടാതെ താൻ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കുന്നു.
പരാതിക്കാരന്‍ കൂടിയായ തന്നെ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും,പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴിയിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ജാമ്യാപേക്ഷയിൽ ദിലീപ് ആരോപിക്കുന്നു.
നിലവിൽ ദിലീപ് നൽകിയ ജാമ്യാപേക്ഷ കസ്റ്റഡി കാലാവധിക്ക് ശേഷമായിരിക്കും പരിഗണിക്കുക. ആലുവ സബ്ജയിലിൽ പ്രത്യേക പരിഗണനയൊന്നും നല്‍കാതെ അഞ്ചു തടവുകാര്‍ക്കൊപ്പമാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജീവപര്യന്തം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ദിലീപിന് മേൽ ചുമത്തിയിരിക്കുന്നത്.
Post Your Comments