Latest NewsKeralaNews

ആകർഷമായ പ്ലാനുമായി ബിഎസ്എന്‍എൽ

തിരുവനന്തപുരം : ബിഎസ്എന്‍എൽ പുതിയ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചു. 599 രൂപയുടെ പ്ലാനിൽ രണ്ട് എംബിപിഎസ് വേഗത്തിൽ എത്ര ജിബി വേണമെങ്കിലും ഉപയോഗിക്കാം. നിലവിൽ 1199 രൂപയുടെ കോംബോ പ്ലാനിലാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഇതിനു പുറമെ മറ്റു ചില ബ്രോ‍‍ഡ്ബാൻഡ് പ്ലാനുകളുടെ നിരക്കിലും ബിഎസ്എൻഎൽ കുറവു വരുത്തിയിട്ടുണ്ട്.
പുതിയ 599 രൂപയുടെ പ്ലാനിലേക്ക് നിലവിലുള്ള ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് മാറാനുള്ള അവസരമുണ്ട്. രാത്രികാല സൗജന്യ കോൾ, ഞായറാഴ്ചകളിലെ 24 മണിക്കൂർ സൗജന്യ കോൾ എന്നിവ പ്ലാനിനെ ആകർഷകമാക്കുന്നു. 675 രൂപയുടെ പ്ലാനിൽ നാല് എംബിപിഎസ് വേഗത്തിൽ അഞ്ചു ജിബി ലഭിച്ചിരുന്നതു 10 ജിബിയായി ഉയർത്തി. 999 രൂപയുടെ പ്ലാനിൽ നാല് എംബിപിഎസ് വേഗത്തിൽ 20 ജിബി ലഭിച്ചിരുന്നതു 30 ജിബിയായി വർധിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കൾക്കു നൽകുന്ന 650 രൂപയുടെ പ്ലാനിലും മാറ്റം വരുത്തി. ഈ പ്ലാനിൽ നിലവിലെ അഞ്ചു ജിബിക്കു പകരം രണ്ട് എംബിപിഎസ് വേഗത്തിൽ 15 ജിബി ഇനി ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button