സ്വന്തം ജീവൻ പണയം വച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന സെെനികരുടെ ജീവിതം നമുക്ക് എന്നും അഭിമാനമാണ്. അപകടങ്ങളോ പ്രതിബന്ധങ്ങളോ സെസികർക്ക് തങ്ങളുടെ ദൗത്യം നിർവഹിക്കുന്നത് തടസമല്ല. അവർ അതിനെ അതിജീവിച്ച് രാജ്യത്തെ സംരക്ഷിക്കും. ഇത്തരം ദൗത്യം നിർവഹണത്തിനിടെ ജീവൻ വരെ നഷ്ടപ്പെട്ടവരുമുണ്ട്.
ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ അവഗണിച്ച് ഒരു ബിഎസ്എഫ് ജവാൻ ജോലി ചെയ്യുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനംകവർന്നു. കനത്ത മഴ കാരണം ആസാമിലെ ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകി. ഇതു കാരണം 10 പേർ മരിക്കുകയും ചെയ്യ്തു. നിരവധി പേരാണ് മഴ കാരണം തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് സ്ഥലം മാറി പോയത്. പക്ഷേ ചിലർ അതിനു തയ്യാറാകാതെ അവിടെ തുടരുന്നു.
ഒരുപാട് പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് ഇവിടെ സെെന്യം രക്ഷാപ്രവർത്തനം നടത്തുന്നത്. ഇത്തരം പ്രതിബന്ധങ്ങൾ അതിജീവിക്കുന്ന പോരാട്ട വീര്യം പുലർത്തുന്ന ബിഎസ്എഫ് ജവാന്റെ ചിത്രമാണ് വെെറലായത്. ബിഎസ്എഫിന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു പട്ടാളക്കാരൻ മുട്ടോളം നിറഞ്ഞ വെള്ളത്തിൽ തോക്കുമേന്തി നിൽക്കുന്ന ചിത്രമാണ് സെെന്യത്തിനു അഭിനന്ദന പ്രവാഹത്തിനു വഴിതെളിച്ചത്.
Post Your Comments