KeralaLatest NewsNews

ഹർത്താൽ തുടങ്ങി ജാഗ്രതയോടെ പോലീസ്

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പയ്യന്നൂരിലെ ഗുണ്ടാനേതാവ് ധനരാജൻ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ പ്രദേശത്ത് സിപിഎം അക്രമം അഴിച്ചു വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബിജെപി പയ്യന്നൂർ ഓഫീസും ആർ.എസ്.എസ് ജില്ലാ കാര്യാലയവും ആക്രമിക്കുകയും ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരേ ആക്രമണം നടത്തുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ ഹർത്താൽ. ധനരാജൻ കഴിഞ്ഞവർഷം ജൂലൈ 11 നാണ് കൊല്ലപ്പെട്ടത് .

അതിനു ശേഷം ആർ.എസ്.എസിന്റെ രണ്ട് പ്രവർത്തകരെ സിപിഎം കൊലപ്പെടുത്തിയിരുന്നു.ഒന്നാം വാർഷികാചരണത്തിന്റെ ഭാഗമായി ആക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പോലീസ് വേണ്ട നടപടികൾ എടുത്തില്ല എന്ന് ആരോപണം ഉയരുന്നുണ്ട് . സ്ഥലത്തു പോലീസ് കനത്ത ജാഗ്രതയിലാണ്. രാവിലെ ആറു മുതല്‍ വൈകീട്ട്​ ആറു വരെയാണ്​ ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button