കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പി.ടി തോമസ് എം.എല്‍.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു, എന്നാല്‍ അത് പരിഗണിച്ചിരുന്നോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ല. പള്‍സര്‍ സുനിക്ക് പല പേരുകളില്‍ പാസ്പോര്‍ട്ടുണ്ട്. പല തവണ ഇയാള്‍ ഇത്തരത്തില്‍ വിദേശത്ത് പോയിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതെന്നും പി.ടി തോമസ് പറഞ്ഞു. കാക്കനാട് ജയിലില്‍ പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്ന ജിന്സണ് തന്നെ വിളിച്ച് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം താന്‍ മൊഴിയായി ആവശ്യപ്പെട്ടിരുന്നതായും പി.ടി തോമസ് എം.എല്‍.എ പറയുന്നു.
Post Your Comments