
മുംബൈ ; രവി ശാസ്ത്രിയെ പുതിയ ഇന്ത്യ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിച്ചു. 2019 വരെ ശാസ്ത്രി പരിശീലകനായി തുടരും. ഇന്ത്യൻ നായകൻ കോഹ്‌ലിയുടെ പിന്തുണ ശാസ്ത്രിക്ക് തുണയായി. കൂടാതെ മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ബൗളിംഗ് കോച്ചായും നിയമിച്ചു. വിദേശ പര്യടങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് ഉപദേഷ്ടാവും ആയിരിക്കും.
വീരേന്ദർ സേവാഗ്, ടോം മൂഡി, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ പ്രമുഖരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ കാണിച്ചിരുന്നു. ജൂലൈ 26ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് മുന്നോടിയായി ശാസ്ത്രി സ്ഥാനമേൽക്കും.
Post Your Comments