മുംബൈ: ജിയോ ഡിഷ് ടിവി വരാനിരിക്കെയായാണ് പുതിയ പ്രഖ്യാപനവുമായി ജിയോ എത്തിയിരിക്കുന്നത്. മികച്ച സവിശേഷതകൾ ആണ് പുതിയ ലാപ്‌ടോപ്പിന് നൽകിയിരിക്കുന്നത്. 13.3 ഇഞ്ചിന്റെ ഫുൾ എച്.ഡി ഡിസ്‌പ്ലേയാണ് പുതിയ ലാപ്ടോപ്പിന് ഉള്ളത് . 1920 x 1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്. ഓ.എസ് ആണ് മറ്റൊരു പ്രധാന സവിശേഷത.
വിൻഡോസ് അല്ലെങ്കിൽ ക്രോം ഓ എസ്സിലായിരിക്കും ഇതിന്‍റെ പ്രവർത്തനം. 4 ജിബിയുടെ റാം കൂടാതെ 64,128 എസ് ഡി ഡി സ്റ്റോറേജ് എന്നിവയും ജിയോ ലാപ്ടോപ്പിന്‍റെ സവിശേഷതകൾ ആണ്. 4 ജി സിം കാർഡ് ജിയോ ലാപ്ടോപ്പിൽ ഉപയോഗിക്കാൻ സാധിക്കും. 35000 രൂപ മുതലാണ് ഇതിന്‍റെ പ്രാരംഭ വില ആരംഭിക്കുന്നത്. ഉടൻ തന്നെ ജിയോ ലാപ്ടോപ്പ് വിപണിയിൽ എത്തുമെന്നാണ് സൂചന. ഇതോടൊപ്പം കുറഞ്ഞ വിലയിലുള്ള 4 ജി സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തിക്കാൻ ജിയോ ആലോചിക്കുന്നുണ്ട്.
Post Your Comments