ബാഗ്ദാദ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു. ഐഎസ് മരണവാർത്ത സ്ഥിരീകരിച്ചു. ബാഗ്ദാദിയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഐഎസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ മൊസൂളില്‍ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചുള്ള പ്രസ്താവന ഐഎസ് അനുകൂല സംഘടനയാണ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തത്. ബാഗ്ദാദി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തു വരുന്നത്. ഒമ്പത് മാസത്തെ കനത്ത പോരാട്ടത്തിനൊടുവിലാണ് മൊസൂള്‍ ഇറാഖി സൈന്യം മോചിപ്പിച്ചത്.
Post Your Comments