![](/wp-content/uploads/2017/07/t.jpg)
കൊച്ചി: മുൻ ഇംഗ്ലണ്ട് താരവും മാഞ്ചെസ്റ്റെഡ് സിറ്റി മുൻ പരിശീലകനുമായ സ്റ്റുവർട്ട് പിയേഴ്‌സിനെ ബ്ലാസ്റ്റേഴ്‌സ് കോച്ചായി നിയമിക്കാൻ സാധ്യത. രണ്ടു സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിച്ച മൈക്കിൾ ചോപ്രയുടെ ട്വീറ്റ് ആണ് ഇത്തരം ഒരു സൂചന നൽകുന്നത്. ‘സ്റ്റുവർട്ട് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ കോച്ചായേക്കും’ എന്നാണ് മൈക്കിൾ ചോപ്ര തന്‍റെ ട്വീറ്ററിൽ കുറിച്ചത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിച്ച സ്റ്റീവ് കൊപ്പലുമായി മാസങ്ങൾക്ക് മുൻപ് വരെ വളരെ നല്ലരീതിയിൽ ആശയ വിനിമയം നടന്നിരുന്നു. എന്നാൽ കുറച്ച് മാസങ്ങളായി കോപ്പലുമായി യാതൊരുവിധ ബന്ധവും ടീമുടമകൾ പുലർത്തയിരുന്നില്ല. മുൻ ഇംഗ്ലണ്ട് കോച്ച് സ്വെൻ ഗോരാൻ എറിക്സനുമായി ക്ലബ് അധികൃതർ ചർച്ചകൾ നടത്തിയെന്നും വാർത്തയുണ്ടായിരുന്നു.
Post Your Comments