
ന്യൂഡല്‍ഹി: ഐഐടികളും എന്‍ഐടികളും ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി നീക്കി. ഈ വര്‍ഷത്തേക്കുള്ള പ്രവേശനവും കൌണ്സലിങ്ങും നടത്താന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അനുമതി നല്കി. 2017ലെ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) അഡ്വാന്‍സ്ഡ് പരീക്ഷയിലെ ബോണസ് മാര്‍ക്ക് നിശ്ചയിച്ചതില്‍ ക്രമക്കേടുള്ളതിനാല്‍ പ്രവേശന നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയാണ് ഉത്തരവ്. ജെഇഇ അഡ്വാന്‍സ്ഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഐഐടി പ്രവേശനം സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
Post Your Comments