നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിയലായ നടന്‍ ദിലീപിന് എതിരെ ഹാക്കർമാരും. താരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ‘ദിലീപ് ഓണ്‍ലൈന്‍’ തകര്‍ത്താണ് ഹാക്കര്‍മാര്‍ പണി കൊടുത്തത്. വെബ്‌സൈറ്റിന്‍റെ ഹോം പേജില്‍ ദിലീപ് ജയിലഴിക്കുള്ളില്‍ നില്‍ക്കുന്ന ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു.
ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയിലെ ചിത്രങ്ങളും ദിലീപിനെ കുറ്റവാളിയെന്ന് വിളിച്ചുകൊണ്ടുള്ള സന്ദേശങ്ങളും സെറ്റിൽ പ്രത്യക്ഷപ്പെട്ടു. ജയില്‍ ഇവിടെയുണ്ട്, സെന്‍ട്രല്‍ ജയിലിലേക്ക് സ്വാഗതം, കുറ്റവാളി ദിലീപ് എന്നും ഹാക്കർമാർ നടനോട് സെറ്റിലൂടെ പറയുന്നു.
ഹാക്ക് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വെബ്സൈറ്റ് പൂർവസ്ഥിതിയിലാകുകയും ചെയ്തു. നടന്റെ വെബ്സൈറ്റ് മാനേജ് ചെയ്യുന്നവരാണ് സൈറ്റ് പൂർവസ്ഥിതിയിലാക്കിയത്.
ദിലീപിന്‍റെ പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളും സിനിമകളുടെ പട്ടികയും ജീവചരിത്രവുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് വെബ്‌സൈറ്റ്.
Post Your Comments