കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നടന് ദിലീപിനെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് ദിലീപിനെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റ് ദിലീപിന് പ്രത്യേക പരിഗണനയില്ലെന്നു പറഞ്ഞു. ദിലീപ് നൽകിയ ജാമ്യാപേക്ഷാ നാളെ പരിഗണിക്കും.അല്പസമയത്തിനകം ദിലീപിനെ ജയിലിലെത്തിക്കും. ജയിലിൽ മറ്റു തടവുകാർക്കുള്ള അതെ പരിഗണനയാണ് ദിലീപിനും ഉണ്ടാവുക.അതെ സമയം ഭയമില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് പറഞ്ഞു.കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്.
Post Your Comments