Latest NewsNewsLife Style

മരണം എന്ന നിഗൂഢതയില്‍ നിന്ന് തിരിച്ച് വന്നവര്‍ ഏറെ : മരണം എങ്ങനെയെന്ന് അവരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി ശാസ്ത്രലോകം :

മരണം എന്നതിനെ എല്ലാവര്‍ക്കും ഭയമാണ്. ജനിച്ചാല്‍ മരിയ്ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് എന്നായിരിയ്ക്കുമെന്ന് മാത്രം അറിയില്ല. എന്നാല്‍ ചിലര്‍ മരണമുഖം വരെയത്തി അതില്‍ നിന്നും രക്ഷപ്പെട്ട് പോരുന്നവരുണ്ട്. അവരുടെ സാക്ഷ്യപ്പെടുത്തലുകളാണ് താഴെ ചേര്‍ത്തിരിക്കുന്നത്.

മരണാനുഭവങ്ങള്‍ നിസ്സാരമാക്കരുത് .മരണാനുഭവങ്ങളെക്കുറിച്ച് പലര്‍ക്കും പല സംശയങ്ങളും ഉണ്ടാവും. ചിലര്‍ ഇത്തരം അനുഭവങ്ങളെക്കുറിച്ച് പല തരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. മരണത്തിനു ശേഷം ജീവിതമുണ്ടോ, മരണത്തിന്റേയും ജീവിതത്തിന്റേയും നൂല്‍പ്പാലത്തിനിടയിലൂടെ പോയവര്‍ക്ക് ചില ഞെട്ടിപ്പിക്കുന്ന അത്ഭുതങ്ങളാണ് പറയാനുള്ളത്.

എന്തൊക്കെയാണ് മരണാനുഭവങ്ങളെക്കുറിച്ച് ശാസ്ത്രഞ്ജര്‍ വിശദീകരിക്കുന്നത് എന്ന് നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ മരണാനുഭവങ്ങളെക്കുറിച്ച് പറയുന്നത് എന്ന് നോക്കാം. അത്തരം ചില അനുഭവങ്ങളിലൂടെ.

മരണ ലക്ഷണങ്ങള്‍

മരണം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. പലപ്പോഴും മരണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് മരിക്കാതെ തിരിച്ച് വന്നവര്‍ ധാരാളമുണ്ട്. ഇതിനെ ക്ലിനിക്കല്‍ ഡെത്ത് എന്ന് പറയുന്നു. മരണത്തിന്റേതായ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുമെങ്കിലും ഏതാനും സമയങ്ങള്‍ക്കു ശേഷം ജീവന്‍ തിരിച്ചെത്തുന്നു.

അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നത്

ശരീരത്തിലെ ഓരോ അവയവങ്ങളും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് പലപ്പോഴും ഇത്. ഹൃദയം മുതല്‍ നമ്മുടെ തലച്ചോര്‍ വരെ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഇത്. ഏതാണ്ട് മുപ്പത് സെക്കന്റ് നേരത്തേക്ക് ശ്വാസം പോലും ഉണ്ടാവില്ല എന്നതാണ് സത്യം. മരണത്തിന് സമാനമായ അവസ്ഥയാണ് ഈ സമയത്ത് ഉണ്ടാവുന്നത്. മരിച്ചതിനു തുല്യമായ അവസ്ഥയാണ് ഉണ്ടാവുന്നത്. മൂന്ന് നാല് മിനിട്ട് എങ്കിലും എന്താണ് നമുക്ക് ചുറ്റും നടക്കുന്നത് എന്ന് തിരിച്ചറിയാത്ത അവസ്ഥയായിരിക്കും ഇത്. എന്താണ് സംഭവിക്കുന്നതെന്നോ ഒന്നും അറിയാനുള്ള കഴിവ് ആ സമയത്ത് ഉണ്ടാവില്ലെന്നാണ് പഠനവിധേയരാക്കിയവരില്‍ പലരും പറയുന്നത്.

മരണാനുഭവം

അവരവര്‍ക്കുണ്ടായ മരണാനുഭവം ഓര്‍ത്തെടുക്കാന്‍ കഴിയും. ഒരു പുകമറപോലെ എന്തോ ഒന്ന് തങ്ങളെ വന്നു മൂടുകയായിരുന്നെന്നും രണ്ടോ മൂന്നോ മിനിട്ടിനു ശേഷം അത് തങ്ങളെ വിട്ടു പോവുകയായിരുന്നെന്നും പലരുടേയും അനുഭവ സാക്ഷ്യം.

ശാന്തമായ അവസ്ഥ

മരണാനുഭവത്തില്‍ നിന്നും പുറത്ത് വന്നവര്‍ക്ക് ശാന്തമായ അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും പുറമേ വിവരിക്കാനാവാത്ത അത്രയും ശാന്തത അവര്‍ അനുഭവിക്കുന്നു. അതിഭീകര പ്രകാശം അതിഭീകരമായ പ്രകാശമാണ് മരണാനുഭവത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ പറയുന്നത്. ഇതിന്റെ പ്രധാന കാരണമറിയാനുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം. മരണാനുഭവങ്ങള്‍ പലര്‍ക്കും മരണാനുഭവങ്ങള്‍ വെള്ളത്തില്‍ വീഴുന്നത് പോലെയാണ് തോന്നിയത്. എന്നാല്‍ ചിലര്‍ക്കാകട്ടെ അമിത പ്രകാശം മൂലം നക്ഷത്രക്കൂട്ടത്തില്‍ എത്തിയത് പോലെ തോന്നി എന്നാണ് പറയപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button