Latest NewsIndia

നഗര പരിധിയിലെ മദ്യശാലകള്‍ മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: നഗര പരിധിയിലുള്ള പാതകളുടെ ദേശീയ പാതകളുടെ ദേശീയപാത പദവി എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. നഗര പരിധിയിലെ ദേശീയ പാതകളെയും, നഗര പ്രദേശത്തിന് പുറത്തുള്ള മറ്റു ദേശീയ പാതകളെയും രണ്ടായിത്തന്നെ കണക്കാക്കണമെന്നാണ് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കി. മാത്രമല്ല ദൂരപരിധി 220 മാറ്ററായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ ഉടമകള്‍ അടക്കം സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. എന്നാല്‍ ഇളവ് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ഹര്‍ജിയില്‍ മാത്രം വാദം കോള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ചണ്ഡീഗഢ് സര്‍ക്കാര്‍ നഗരത്തിലൂടെയുള്ള ദേശീയ പാതകയുടെ പദവി എടുത്തു കളഞ്ഞതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button