ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് മാത്രം കര്‍ശന വ്യവസ്ഥകളോടെ ദത്തെടുക്കാന്‍ അവസരം നല്‍കിയിരുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. വിവാഹിതരല്ലാത്ത, 40 പിന്നിട്ട സാമ്പത്തികശേഷിയുള്ള സ്ത്രീകള്‍ക്കും ഇനി മുതല്‍ ദത്തെടുക്കാനാവും. വിവാഹിതരാകാതെ ജീവിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതും, അങ്ങനെ ജീവിക്കുന്ന സ്ത്രീകളില്‍ പലരും ദത്തെടുക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നതും പരിഗണിച്ചാണ് ഈ മാറ്റം.
അവിവാഹിതകളായ സ്ത്രീകളില്‍നിന്ന് ദത്തെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങള്‍ കിട്ടിയതോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ഇത്തരമൊരു മാറ്റത്തിന് അനുമതി നല്‍കിയത്. ഓരോ മാസവും ആയിരത്തോളം ദമ്പതികൾ അപേക്ഷ സമർപ്പിക്കുമെങ്കിലും 300 കുട്ടികളെ മാത്രമാണ് ദത്തു നൽകാൻ ലഭിക്കുന്നത്. പതിനഞ്ച് മാസത്തോളം കാത്തിരുന്നാല്‍ മാത്രമേ കുട്ടികളെ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
Post Your Comments