മാവേലിക്കര: വിവാഹ രാത്രിയില്‍ അതിക്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും കൂട്ടരെയും നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു. ഞായറാഴ്ച ചാരുംമൂട്ടിലായിരുന്നു ഇലിപ്പക്കുളം സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായുള്ള യുവതിയുടെ വിവാഹം. വരന്റെ സുഹൃത്തായ ഇലിപ്പക്കുളം നാമ്പുകുളങ്ങര ജങ്ഷനു കിഴക്കു ഭാഗത്ത് താമസിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് കാറില്‍ എത്തി വരനും വധുവും കഴിയുന്ന മുറിയിലും വധുവിന്റെ മാതാപിതാക്കളുടെ കിടപ്പുമുറിയിലും അലര്‍ജിയുണ്ടാക്കുന്ന സ്‌പ്രേ അടിച്ച ശേഷം ശരീരത്ത് ചൊറിച്ചിലിനുള്ള പൊടി വിതറി. ബൈപാസ് സര്‍ജറി കഴിഞ്ഞ വധുവിന്റെ അച്ഛന് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. അമ്മയ്ക്ക് ബോധക്ഷയവും. അസമയത്ത് വിവാഹവീട്ടില്‍ ബഹളവും നിലവിളിയും കേട്ടെത്തിയ അയല്‍വാസികളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നേതാവിനെയും സംഘത്തെയും നന്നായി കൈകാര്യം ചെയ്യുകയായിരുന്നു.
Post Your Comments