ഭിന്നലിംഗക്കാരി ആയി ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ ഭിക്ഷാടകയാകേണ്ടി വന്ന ജോയിത മണ്ഡല്‍ ഇന്നു ദേശീയ ലോക അദാലത്ത് ബെഞ്ചിലെ ന്യായാധിപയാണ്. രാജ്യത്ത് ആദ്യമായാണ് ഭിന്നലിംഗത്തില്‍ പെട്ട ഒരാള്‍ ദേശീയ ലോക അദാലത്ത് ബെഞ്ചിലെ ന്യായാധിപ പദവിയിലെത്തുന്നത്.
2011 മുതല്‍ ഭിന്നലിംഗക്കാരുടെ അവകാശത്തിന്‍ വേണ്ടി പ്രവര്‍ത്തി ച്ചു വരുന്ന ജോയിത മണ്ഡലിന്റെ പുതിയ പദവി ഇന്ത്യയിലെ ഭിന്നലിംഗ സമൂഹത്തിന്‍ കരുത്തും ഊര്‍ജ്ജവും പകരുന്നു. ഭിന്നലിംഗക്കാരോട് സമൂഹം കാണിക്കുന്ന വേര്തിരിവിനും അവഗണനകള്‍ക്കുമെതിരെയുള്ള മറുപടിയാണ് തന്റെ ഈ വിജയമെന്നു ജോയിത മണ്ഡല്‍ പറയുന്നു.
Post Your Comments