Latest NewsIndiaNews

പെട്രോള്‍ പമ്പുകള്‍ നാളെ തുറക്കില്ല : വരും ദിവസങ്ങളില്‍ ഇന്ധനക്ഷാമം രൂക്ഷമാകും

 

കൊച്ചി: രാജ്യവ്യാപകമായി നാളെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കും. ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തില്‍ വന്‍ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന് കേന്ദ്രം ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു രാജ്യവ്യാപക പ്രതിഷേധം. ഓരോ സംസ്ഥാനത്തും ഓരോ ദിവസമാണു സമരം. നാളെത്തന്നെയാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ കടയടപ്പ് സമരവും.

സമരം 24 മണിക്കൂറില്‍ അവസാനിച്ചാലും സംസ്ഥാനത്ത് ഇന്നു മുതല്‍ വ്യാഴാഴ്ച വരെ ഇന്ധനക്ഷാമം നേരിട്ടേക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് സമരം. പല പമ്പുകളിലും സ്റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിര്‍ത്തി; ‘നോ സ്റ്റോക്ക്’ ബോര്‍ഡുകള്‍ ഉയര്‍ന്നു.  ഇനി ബുധനാഴ്ചയാണ് സ്റ്റോക്ക് എത്തുക. നാളെ പമ്പുകളില്‍ വില്‍പന മാത്രമല്ല, വാങ്ങലും ഇല്ലാത്തതിനാല്‍ ടാങ്കര്‍ ലോറികള്‍ ലോഡ് എടുക്കുന്നതും നിര്‍ത്തി വച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button