KeralaLatest News

എം.എം മണിയെ ജെസി ബി യോട് ഉപമിച്ച് പി.ടി തോമസ്

കൊച്ചി: എം.എം മണിയെ ജെസി ബി യോട് ഉപമിച്ച് പി.ടി തോമസ്. “പിണറായി വിജയനെ പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും എതിർക്കുന്നവരെ അസഭ്യ വർഷം കൊണ്ട് തകർക്കാനുള്ള ജെസിബിയാണ് എം എം മണിയെന്ന്” കോൺഗ്രസ് എം എൽ എ പി.ടി തോമസ്. “പ്രതിയോഗികളെ അസഭ്യവർഷം കൊണ്ട് ഒതുക്കാനാണ് സുരേഷ് കുറുപ്പ്,എസ് ശർമ്മ,രാജു എബ്രഹാം തുടങ്ങി അർഹത ഉള്ളവരെ ഒഴിവാക്കി മണിക്ക് അവസരം നൽകിയത് . വി എസിനെതിരെ നടത്തിയ അസഭ്യവർഷമാണ് മണിക്കുള്ള ഏക യോഗ്യതയെന്നും ,ലാവ്‌ലിൻ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പിൻ സീറ്റ് ഡ്രൈവിങ്ങിന് വേണ്ടിയാണ് വൈദ്യുതി വകുപ്പ് തന്നെ എംഎം മണിക്ക് നല്കിയതെന്നും പി ടി തോമസ് പറഞ്ഞു.

“റോയൽ പ്ലാന്റേഷന്‍റെയും , ജോയ്‌സ് ജോർജ് എംപി യുടെയും കയ്യേറ്റങ്ങൾ പുറത്ത് കൊണ്ടുവരാതിരിക്കൻ വേണ്ടിയാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത്. മെയ് 27 ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ആയിരകണക്കിന് ഏക്കർ വരുന്ന കുറിഞ്ഞി സാങ്ച്വറിയുടെ അതിർത്തി പുനർ നിർണയിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. സബ് കളക്ടറാണ് ഇതിന്റെ സെറ്റിൽമെന്‍റ് ഓഫീസർ. അതിർത്തി പുനർ നിർണയത്തിലൂടെ കോടികണക്കിന് രൂപയുടെ കയ്യേറ്റത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് എംഎം മണിയായതിനാലാണ് ശ്രീറാമിനെ സ്ഥലം മാറ്റിയതെന്നും കുറിഞ്ഞി സാങ്ച്വറിയുടെ അതിർത്തി പുനർനിർണയം വലിയ പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴി തെളിക്കുമെന്നും” അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button