Latest NewsCinemaBollywoodMovie SongsEntertainmentMovie Gossips

ഗോവിന്ദയോട് ക്ഷമ ചോദിച്ച് രണ്‍ബീര്‍ കപൂര്‍

പലപ്പോഴും ചിത്രത്തിലെ ചില ഷൂട്ടിംഗ് ഭാഗങ്ങള്‍ സിനിമയുടെ എഡിറ്റിംഗ് സമയത്തും സെന്‍സറിംഗ് സമയത്തും വെട്ടി മാറ്റുക സ്വാഭാവികം.  ഇപ്പോള്‍ ബോളിവുഡിലെ പുതിയ ചര്‍ച്ച ഇതാണ്. പുതുമുഖന്‍റെ നടന്‍ അല്ല, ഗോവിന്ദയെപ്പോലൊരു പരിചയസമ്പന്നന്‍ കഷ്ടപ്പെട്ട് അഭിനയിച്ച രംഗങ്ങളാണ് അപ്പാടെ വെട്ടിമാറ്റിയിരിക്കുന്നത്. ബോളിവുഡ് ചിത്രമായ ജഗ്ഗ ജസൂസിലാണ് അത്തരം ഒരു സംഭവം നടന്നത്.

എന്നാല്‍, ഇത് വെറുതെ തള്ളിക്കളയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ പ്രതിഷേധം ട്വിറ്ററിലൂടെ പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. ഒരു അതിഥി വേഷത്തിലാണ് പഴയകാല നായകന്‍ ഗോവിന്ദ രണ്ബീര്‍ ചിത്രത്തില്‍ എത്തുന്നത്. കാര്യങ്ങള്‍ കൈവിട്ടതോടെ ഗോവിന്ദയോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ രണ്‍ബീര്‍ കപൂര്‍.

ചിത്രത്തില്‍ താന്‍ അഭിനയിച്ച രംഗത്തിന്റെ ഫോട്ടോ അടക്കമായിരുന്നു ട്വിറ്ററിലൂടെയുള്ള ഗോവിന്ദയുടെ രോഷപ്രകടനം. രണ്‍ബീറിനും കത്രീനയ്ക്കുമൊപ്പം ഒരു യോഗി ബാബയുടെ വേഷത്തില്‍ നില്‍ക്കുന്ന സ്റ്റില്ലാണ് ഗോവിന്ദ ഷെയര്‍ ചെയ്തത്. ഇരുപത് ദിവസമാണ് ഗോവിന്ദ ചിത്രവുമായി സഹകരിച്ചതെന്ന് സംവിധായകന്‍ അനുരാഗ് ബസുവും സമ്മതിച്ചിട്ടുണ്ട്.

ഒരു അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്റെ ക്ഷമാപണം. “ഗോവിന്ദ അഭിനയിച്ച രംഗങ്ങള്‍ വെട്ടിമറ്റിയത് ദൗര്‍ഭാഗ്യകരമാണ്. അതിന്റെ ഉത്തരവാദികള്‍ ഞാനും സംവിധായകന്‍ അനുരാഗ് ബസുവുമാണ്. ഒരു സമ്പൂര്‍ണ സ്ക്രിപ്റ്റില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കഥ വികസിച്ചുവന്നപ്പോള്‍ കഥാപാത്രം പൂര്‍ണമായി മാറി. ഇത്തരം ഒരു കഥാപാത്രത്തിനുവേണ്ടി ഗോവിന്ദയെപ്പോലൊരു തലമുതിര്‍ന്ന നടനെ കാസ്റ്റ് ചെയ്തതു തന്നെ തെറ്റായിപ്പോയി. നിരുത്തരവാദപരമായ നടപടിയായി. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിച്ചത്. സിനിമയുടെ നന്മയോര്‍ത്താണ് ഞങ്ങള്‍ ആ ദൃശ്യങ്ങള്‍ ഒഴിവാക്കിയത്. ഇതിന് ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു”-രണ്‍ബീര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button