Latest NewsNewsGulfUncategorized

ഭാര്യ മരിച്ച നിലയില്‍: ഗള്‍ഫ്‌ ന്യൂസ് എഡിറ്റര്‍ അറസ്റ്റില്‍

ദുബായ്: ഭാര്യ കൊല്ലപ്പെട്ട കേസിൽ ഗൾഫ് ന്യൂസ് എഡിറ്റർ ഫ്രാൻസിസ് മാത്യു അറസ്റ്റിൽ. ഭാര്യ ജെയിൻ മാത്യു കൊല്ലപ്പെട്ട കേസിലാണ് ഫ്രാൻസിസ് അറസ്റ്റിലായത്. ആയുധം കൊണ്ട് അടിയേറ്റ നിലയിൽ കണ്ടെത്തിയ ജെയിനിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇവരുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്രാൻസിസ് അറസ്റ്റിലായത്. ഭാരമുള്ള ആയുധം കൊണ്ട് അടിച്ചതാണെന്നും എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നെന്നും ഫ്രാൻസിസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ഫ്രാൻസിസിനെ കസ്റ്റഡിയിൽ എടുത്തു. 1995 മുതൽ 2005 വരെ ദുബായിലെ പ്രസിദ്ധമായ മാധ്യമത്തിൽ ന്യൂസ് എഡിറ്ററായി ജോലി നോക്കിയിരുന്ന ആളാണ് ഫ്രാൻസിസ് മാത്യു.

shortlink

Related Articles

Post Your Comments

Related Articles


Back to top button