ചെന്നൈ: പ്രശസ്ത തമിഴ് യുവനടൻ ശിവകാര്‍ത്തികേയന്റെ പൂന്തോട്ടക്കാരനെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇയാളെ ഏതാനും ദിവസമായി കാണാനില്ലായിരുന്നു.നടന്റെ തിരുച്ചിറപ്പള്ളിയിലുളള വീട്ടിലെ പൂന്തോട്ടക്കാരനായ ആറുമുഖത്തെയാണ് (52) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുതുക്കോട്ടൈ സ്വദേശിയാണ് ആറുമുഖം.ശിവകാർത്തികേയൻ ചെന്നൈയിൽ സ്ഥിര താമസമാണ്. കുടുംബാംഗങ്ങളെ കാണുന്നതിനായി തിരുച്ചിറപ്പളളിയിലെ വീട്ടില്‍ യുവനടൻ മിക്കപ്പോഴും എത്താറുണ്ട്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കെ.കെ.നഗര്‍ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments