മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തെ 36 ലക്ഷം കര്‍ഷകരുടെയും മുഴുവന്‍ കടങ്ങളും എഴുതിത്തള്ളും. അടുത്തിടെ പ്രഖ്യാപിച്ച കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഒന്നര ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളുന്നത്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്തെ 1.34 കോടി കര്‍ഷകരില്‍ 89 ലക്ഷം പേരും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കടം എടുത്തിട്ടുള്ള കർഷകർക്കാണ് ഇത് ബാധകമാകുക.ചത്രപതി ശിവജി മഹാരാജ് കൃഷി സമ്മാന്‍ യോജന പദ്ധതിയില്‍ പെടുത്തിയാണു കടം എഴുതിത്തള്ളുന്നത്. 34,022 കോടി രൂപയുടെ പദ്ധതിയാണ് ഇത്.കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍ നടന്ന യാവത്മാല്, ബുല്‍ധാന, അമരാവതി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് ഇതിന്റെ ഗുണം കൂടുതലും ലഭിക്കുക.മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾ വൻ വാർത്തയായിരുന്നു.
Post Your Comments