KeralaLatest News

ബി നിലവറ തുറക്കണം: അമൂല്യവസ്തുക്കളെക്കുറിച്ച് ഭക്തന്മാരറിയണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. ക്ഷേത്രത്തിലെ നിലവറകളിലെ സ്വത്തുക്കളെക്കുറിച്ച് ഭക്തന്മാര്‍ക്കറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്തരുടെ ആവശ്യം നിഷേധിക്കരുത്. എന്നാല്‍, ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതിന് ബി.ജെ.പി എതിരാണ്. ആചാരാനുഷ്ഠാനങ്ങളോടൊപ്പം ക്ഷേത്ര സ്വത്തുക്കളും സംരക്ഷിക്കപ്പെടണം.

ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ നിലനിറുത്തണമെങ്കില്‍ അവ എത്രയുണ്ടെന്ന് കൃത്യമായി അറിയുകയും രേഖപ്പെടുത്തുകയും പരിപാലിക്കുകയും വേണം. അതിനുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്നും വി.മുരളീധരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button