Latest NewsCinemaMovie SongsEntertainmentKollywood

നടിയ്ക്കെതിരെ ഗുരതര ആരോപണങ്ങളുമായി സംവിധായകന്‍ പ്രഭു സോളമന്റെ പേരില്‍ വ്യാജ ട്വീറ്റ്

സംവിധായകന്‍ പ്രഭു സോളമന്റെ പേരിലുള്ള  ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുളള ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ വിവാദമാകുന്നു. സിനിമാ മേഖലയിലെ ഒരു നടിയെക്കുറിച്ചുളളതാണ് ട്വീറ്റ്. നടിയ്ക്കെതിരെ ഗുരതര ആരോപണങ്ങളാണ് ട്വീറ്റില്‍.. ‘നടിയുടെ ഒരു ദിവസത്തെ ചെലവ് 85,000 രൂപയും പ്രതിഫലം രണ്ടരക്കോടിയുമാണ്. ഇവയ്ക്കു പുറമേ ഡ്രൈവര്‍, എസി കാരവന്‍ എന്നിവയും. പക്ഷേ ഒരു ദിവസം 5 മണിക്കൂറില്‍ കൂടുതല്‍ അഭിനയിക്കില്ല. ഇതിഹാസ നടന്റെ മകള്‍’. ഇതായിരുന്നു ട്വീറ്റ്.

 ഈ ട്വീറ്റിലെ ആരോപണവിധേയ നടന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, എന്നാല്‍ ട്വീറ്റിനെക്കുറിച്ച്‌ ശ്രുതി പ്രതികരിച്ചിട്ടില്ല.

അതേസമയം, സംവിധായകന്‍ പ്രഭു സോളമന്റെ പേരിലുളള ഈ അക്കൗണ്ട് വ്യാജമാണ്. കാരണം പ്രഭു സോളമന്‍ ഇതുവരെ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ല. അമല പോള്‍ നായികയായ മൈന, സട്ടയ്, കുംകി, കയല്‍ എന്നിവ ഒരുക്കിയ സംവിധായകനാണ് പ്രഭു സോളമന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button