Latest NewsGulf

ഭാര്യയും കുഞ്ഞും ഗള്‍ഫില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യുവാവിന് ദാരുണാന്ത്യം

കുവൈത്ത്: കുഞ്ഞും ഭാര്യയും നാട്ടില്‍ നിന്ന് മടങ്ങി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മലയാളി യുവാവ് മരണപ്പെട്ടു. കുവൈറ്റിലാണ് മരണം സംഭവിച്ചത്. റാന്നി സ്വദേശി ബിജു ജോര്‍ജ് (38) ആണ് മരിച്ചത്.

ജോലിക്കിടയില്‍ ഡ്രില്‍ മെഷനില്‍ നിന്നും ഷോക്കേറ്റാണ് ബിജു മരിച്ചത്. പ്രിസ്മ അലുമിനിയം കമ്പിനിയിലെ ജോലിക്കാരനായിരുന്നു ബിജു. ഭാര്യയും കുട്ടികളും ഞായറാഴ്ച്ച ബിജുവിന്റെ അടുത്തേയ്ക്കു പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളു. മൂത്തകുട്ടിക്ക് മൂന്നു വയസാണ്.

ജോലിക്കിടെ ഞായറാഴ്ച രാവിലെ ഡ്രില്‍ മെഷീനില്‍ നിന്നും ഷോക്കേറ്റ ബിജുവിനെ ഉടന്‍ മുബാറഖിയ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മധ്യവേനലവധിക്ക് നാട്ടില്‍ പോയതായിരുന്നു ഭാര്യയും കുട്ടിയും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button