Latest NewsKerala

പത്മനാഭസ്വാമി ക്ഷേത്ര പ്രശ്‌നം: വിഎസിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട്: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബത്തിനെതിരെ തിരിഞ്ഞ വി.എസിനു മറുപടിയുമായാണ് സുരേന്ദ്രന്‍ എത്തിയത്.

ക്ഷേത്രത്തിനു വിരുദ്ധമായി രാജകുടുംബം പ്രവര്‍ത്തിച്ചോയെന്ന് തനിക്ക് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. പത്മനാഭ ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനു രാജകുടുംബത്തിന്റെ എതിര്‍പ്പിനു പിന്നില്‍ എന്തെങ്കിലും മറയ്ക്കാനുണ്ടെന്ന് കരുതുന്നില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്നാണ് വിഎസ് ആഞ്ഞടിച്ചത്. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ പ്രതികരിക്കുന്നതെന്നും വി.എസ് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button