ന്യൂഡല്‍ഹി: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന പാകിസ്താന്‍ നിലപാടിനു എതിരെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. ഭീകരവാദത്തിന് സഹായവും പിന്തുണയും നല്‍കുന്ന പാകിസ്താന്റെ നടപടിക്കെതിരെ ലോകരാജ്യങ്ങള്‍ ഒരുമിക്കണം. ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പാകിസ്താന്റെ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഗോപാല്‍ ബാഗ്ലെ പറഞ്ഞു. പാകിസ്താന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ചവരെ പ്രകീര്‍ത്തിക്കുന്ന നടപടിയിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ ട്വീറ്റിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിത്. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും പ്രധാനമന്ത്രി നവാസ് ഷെരീഫും ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങള്‍ക്കെതിര കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയില്‍ നടന്ന ജി 20 ഉച്ചകോടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രകോപനപരമായ നിലപാടുമായി പാകിസ്താന്‍ എത്തിയത്.
Post Your Comments