ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്കുതന്നെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. ദിവസവും ആറുലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ആദ്യം നിങ്ങള്‍ UIDAI എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
I Have എന്ന വിഭാഗത്തില്‍ ആധാര്‍ നമ്പര്‍ തിരഞ്ഞെടുക്കുക. ആദ്യത്തെ ബ്ലാങ്ക് കോളത്തില്‍ ആധാര്‍ നമ്പര്‍ പൂരിപ്പിക്കുക. മറ്റു ആവശ്യമായ വിവരങ്ങള്‍.. നിങ്ങളുടെ പേര്, പിന്‍ കോഡ്, CAPTCHA, മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിക്കുക.
പിന്നീട് Get one time password എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യാം. നിങ്ങളുടെ രജിസ്റ്റര്‍ മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്. അടുത്ത ബ്ലാങ്ക് കോളത്തില്‍ OTP എന്റര്‍ ചെയ്യുകയും, വാലീഡ് ആന്റ് ഡൗണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
Post Your Comments