KeralaLatest News

നടിയെ ആക്രമിച്ചത് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയെന്ന് മന്ത്രി സുധാകരന്‍.

ആലപ്പുഴ: ചലച്ചിത്ര നടിയെ ആക്രമിച്ചകേസിലെ പ്രതികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സിനിമാമേഖലയില്‍ കടുത്ത ഗ്രൂപ്പിസമുണ്ട്. മറ്റൊരിടത്തും ഇത്രയേറെ ഗ്രൂപ്പിസം കാണില്ല. സിനിമാമേഖലയില്‍ നിരവധി കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഹൈക്കോടതി കെട്ടിടം തകര്‍ന്നു തുടങ്ങിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 41.50 ലക്ഷം രൂപ ചെലവിട്ട് 11 വര്‍ഷം മുന്പ് നിര്‍മിച്ച ഒന്പത് നില കെട്ടിടമാണ് കോണ്‍ക്രീറ്റ് അടര്‍ന്നുവീണും തൂണുകള്‍ തകര്‍ന്നും അപകടാവസ്ഥയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button