CinemaMollywoodLatest NewsMovie SongsEntertainment

എന്തുകൊണ്ട് താന്‍ അമ്മയില്‍ അംഗമല്ലെന്നു ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു

അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി താന്‍ എന്തുകൊണ്ട് താരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗമല്ലെന്നു തുറന്നു പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ അമ്മ സംഘടനയില്‍ അംഗമല്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സംഘടന എന്നത് എല്ലാവരും വന്നിരുന്നു സന്തോഷം പങ്കിട്ട് വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള ഒന്നല്ല. നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കാനുമാണ്. എന്റെ തൊഴിപരമായ എല്ലാ പ്രശ്നങ്ങളും എനിക്ക് സ്വയം തീര്‍ക്കാമെന്ന ധൈര്യം തനിക്കുണ്ടെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു. അതിനാല്‍ തന്നെ അമ്മയില്‍ താന്‍ അംഗമല്ല.

എന്നാല്‍ അമ്മയില്‍ അംഗമല്ലാത്ത താന്‍ ഫെഫ്കയിൽ അംഗമായിരിക്കുന്നതെന്തെന്ന സംശയം ഉണ്ടാകും. ഫെഫ്കയില്‍ ഡബ്ബിങ് ആർടിസ്റ്റുകളുടെ സംഘടനയുടെ സെക്രട്ടറി താന്‍ ആണ്. ഫെഫ്കയിൽ മെമ്പർഷിപ്പെടുത്താൽ മാത്രമേ അതിലെ അംഗങ്ങളുടെ സിനിമയിൽ നമുക്ക് പ്രവർത്തിക്കാൻ കഴിയു എന്നൊരുനിയമം കൂടി ഉണ്ട്. അമ്മയിൽ അംഗമായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എല്ലാ തൊഴിലാളി സംഘടനകളും അംഗങ്ങളുടെ തൊഴിൽ‌ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതാണ്. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button