
ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും താത്കാലിക ഇടവേളയെടുത്ത ബാലചന്ദ്രമേനോന്‍ വീണ്ടും എത്തുന്നു. ചെറുപ്പക്കാരെ ലക്ഷ്യംവച്ചാണ് പുതിയ ചിത്രമൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജന്മനാടായ അമ്പലപ്പുഴയിലായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം.
തന്‍റെ ആദ്യസിനിമമുതല്‍ ഒപ്പമുണ്ടായിരുന്ന പ്രേക്ഷകര്‍ ഇപ്പോഴും കൂടെയുണ്ട്, പക്ഷേ തീയേറ്ററില്‍ എത്തുന്നില്ലെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്നിഹിതനായിരുന്ന ചടങ്ങിലാണ് പുതിയ സിനിമാ പ്രഖ്യാപനം നടത്തിയത്.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമയുമായി ബാലചന്ദ്രമേനോന്‍ എത്തുന്നത്. നവംബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും. പേരും താരങ്ങളും തല്‍ക്കാലം പുറത്തുവിട്ടിട്ടില്ല. ക്രിഷ്ണകലാ ക്രിയേഷന്‍സിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments