ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് വെളുത്തുള്ളി. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വെളുത്തുള്ളി കഴിക്കുന്നതുകൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട്. വെളുത്തുള്ളിയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ജലദോഷം, പനി എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കാൻ വെളുത്തുള്ളിക്ക് കഴിയും.
നാഡീവ്യൂഹത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്താനും വെളുത്തുള്ളി ഉത്തമമാണ്. അരിമ്പാറ അകറ്റാനും ഫംഗസ് ബാധ തടയാനുമൊക്കെ മിക്കയാളുകളും ത്വക്കില്‍ വെളുത്തുള്ളി തേയ്ക്കാറുണ്ട്. ഇത്തരത്തില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നത് അത്‌ലറ്റ്‌സ് ഫൂട്ട്, വട്ടച്ചൊറി എന്നിവയ്ക്ക് ഫലപ്രദമാണ്.
Post Your Comments