ഹൈദരാബാദ്: പൊതുശൗചാലയങ്ങളുടെ വൃത്തി മനസ്സിലാക്കാന്‍ വോട്ടിങ് യന്ത്രം സ്ഥാപിക്കുന്നു. ഹൈദരാബാദിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഇനി അതിന്റെ വൃത്തിസാഹചര്യം വോട്ടുചെയ്ത് അധികൃതരെ അറിയിക്കാൻ സാധിക്കും. ഇന്ത്യയിലാദ്യമായി ഇത്തരമൊരു പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്.
നിലവില്‍ രണ്ടായിരത്തോളം പൊതുശൗചാലയങ്ങളാണ് ഹൈദരാബാദ് നഗരത്തിലുള്ളത്. ഇവ രണ്ടുവര്‍ഷംമുമ്പാണ് ആധുനികസൗകര്യങ്ങളോടെ കോര്‍പ്പറേഷന്‍ പണിതത്. ജീവനക്കാര്‍ നോക്കാതെ വന്നതോടെ ഇവയൊക്കെ വൃത്തിഹീനമായി. ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കിയ ശൗചാലയങ്ങളില്‍ വോട്ടിങ് യന്ത്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ 1000 വോട്ടിങ് യന്ത്രങ്ങളാണ് സ്ഥാപിക്കുക. 945 രൂപയാണ് ഒരു യന്ത്രത്തിന് വില. ഇതില്‍ ചുവപ്പ്, പച്ച, ഓറഞ്ച് എന്നീ ബട്ടണുകളുണ്ട്. തീര്‍ത്തും വൃത്തിഹീനമാണ് ശൗചാലയമെങ്കില്‍ നിങ്ങള്‍ക്ക് ചുവപ്പ് ബട്ടണമര്‍ത്താം. അത്യാവശ്യം വൃത്തിയുണ്ടെങ്കില്‍ ഓറഞ്ചും നല്ലവൃത്തിയാണെങ്കില്‍ പച്ചബട്ടനും അമര്‍ത്താം. വോട്ടുകള്‍ തത്സമയം കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ കംപ്യൂട്ടറില്‍ അറിയാം.
കോര്‍പ്പറേഷന്‍ അധികൃതർ ഓരോ ആഴ്ചയും വോട്ടെണ്ണി ശൗചാലയങ്ങളുടെ വൃത്തി വിലയിരുത്തും. അപ്പോള്‍ത്തന്നെ വേണ്ട നടപടിയെടുക്കും. സ്വകാര്യ ഏജന്‍സിയാണ് കോര്‍പ്പറേഷനുവേണ്ടി ഈ വോട്ടിങ് സംവിധാനം നടപ്പാക്കിനല്‍കുന്നത്. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍.
Post Your Comments