ഹാംബര്‍ഗ്: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച് ജി20 അംഗരാജ്യങ്ങള്‍. ഭീകരവാദത്തെ രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി ചില രാജ്യങ്ങള്‍ ഉപയോഗിക്കുകയാണെന്ന് മോദി ജി 20 ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം രാജ്യങ്ങള്‍ക്കെതിരെ ജി 20 രാജ്യങ്ങള്‍ കൂട്ടായി നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ പാശ്ചാത്തലത്തിലാണ് ഭീകരതയ്ക്കും അതിന്‍റെ ധനസഹായത്തിനും എതിരെ ലോകവ്യാപകമായി പോരാട്ടം നടത്തുമെന്നും ഭീകരതയ്ക്കെതിരെ ഐക്യവും ദൃഢതയും പുലര്‍ത്തുന്നുവെന്നും അംഗരാജ്യങ്ങള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ലോകത്തിലെ എല്ലാ ഭീകരാക്രമണങ്ങളെയും അപലപിക്കുന്നുവെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഐക്യവും ദൃഢതയും പുലര്‍ത്തുകയും ചെയ്തുന്നുവെന്നും ജി20 ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ വ്യക്തമാക്കി.
ഭീകരതയ്ക്കും അതിന്‍റെ ധനസഹായത്തിനും എതിരെ ലോകവ്യാപകമായി പോരാട്ടം നടത്തുമെന്നും ഭീകരതയ്ക്കെതിരെ ഐക്യവും ദൃഢതയും പുലര്‍ത്തുന്നുവെന്നും അംഗരാജ്യങ്ങള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ തുര്‍ക്കിയില്‍ 2015ല്‍ നടന്ന ജി-20 ഉച്ചകോടിയിലെ പ്രസ്താവന അംഗരാജ്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.
Post Your Comments