CinemaMollywoodLatest NewsMovie SongsEntertainment

ആണ്‍ വേഷത്തില്‍ ആരാധകരെ ഞെട്ടിക്കാന്‍ മലയാളത്തിന്‍റെ പ്രിയ നടി

മലയാള സിനിമയുടെ അരങ്ങില്‍ നായകന്മാരുടെ പെണ്‍വേഷം ആടിത്തിമിര്‍ത്തപ്പോള്‍ ആരാധകരും മതിമറന്നു ആഘോഷിച്ചത് നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. നസീര്‍ മുതല്‍ ദിലീപ് വരെയുള്ള നായകന്മാരുടെ പെണ്‍വേഷം ആഘോഷമാക്കിയ ആരാധകര്‍ക്ക് മറ്റൊരു വിരുന്നൊരുക്കി വരുകയാണ് നടി ശ്വേത മേനോന്‍.

ശ്വേത മേനോന്‍ പുരുഷ വേഷത്തിലെത്തുന്ന ചിത്രമാണ് നവല്‍ എന്ന ജ്യൂവല്‍. രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈഫ് ഓഫ് പൈ ഫെയിം ആദില്‍ ഹുസൈനാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി.

റീം കാദം, അനു സിതാര, അലന്‍ മാറ്റേഴ്സ്, അഞ്ജലി ഉപാസന, സുധീര്‍ കരമന, പാരീസ് ലക്ഷ്മി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇന്‍ഡസ് വാലി ഫിലിംസിന്റെ ബാനറില്‍ രഞ്ജി ലാലും അമേരിക്കന്‍ മലയാളിയായ അലനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജി ലാലും വി.കെ അജിത്കുമാറുമാണ് തിരക്കഥയും സംഭാഷണവും. എം ജയചന്ദ്രനാണ് സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button