തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക 13 ന് പ്രസിദ്ധീകരിക്കും. സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുന്നതിനായി നീറ്റ് പരീക്ഷയുടെ ഫലം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ സ്വീകരിച്ചിട്ടുണ്ട്. 50000 വിദ്യാർഥികളാണ് തങ്ങളുടെ നീറ്റ് ഫലം സമർപ്പിച്ചത്. ജൂലെെ എട്ടിനായിരുന്നു ഫലം സമർപ്പിക്കേണ്ട അവസാന ദിവസം
വിവിധ സംവരണ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ളവ ഉൾക്കൊള്ളിച്ചാണ് പ്രവേശന പട്ടിക തയാറാക്കുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ഈ മാസം 13 ന് സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. മെഡിക്കൽ പ്രവേശനത്തിന്റെ അലോട്ട്മെന്റ് 15 ന് തുടങ്ങനാണ് സർക്കാർ ആഗ്രഹിക്കുന്നത്. സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച് നിലവിൽ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് ചോദ്യം ചെയ്ത് മാനേജ്മെന്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനാൽ തുടർ നടപടികൾ ചൊവ്വാഴ്ച്ചത്തെ കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും നടക്കുക.
Post Your Comments