Latest NewsKeralaNews

അതീവ രഹസ്യ വിഭാഗത്തിലെ ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്: സർക്കാർ കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റ്: സെൻ കുമാർ

കൊച്ചി: പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ‘ടി’ സെക്ഷനില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ  അറിയിച്ചത് തെറ്റെന്ന് മുൻ ഡി ജി പി സെൻ കുമാർ.പോലീസ് ആസ്ഥാനത്തുനിന്ന് ഫയല്‍ കടത്തിയിട്ടുണ്ടെന്ന നിലപാടില്‍ താൻ ഉറച്ചു നിൽക്കുന്നെന്നും  കോടതി ആവശ്യപ്പെട്ടാല്‍ താന്‍ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടി സെക്ഷനില്‍ നിന്ന് എഡിജിപി ടോമിന്‍.ജെ.തച്ചങ്കരി ഫയലുകള്‍ കടത്തിയെന്നായിരുന്നു മുൻപുള്ള ആരോപണം.എന്നാൽ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വീണ്ടും തച്ചങ്കരിയെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. നിരവധി ആരോപണങ്ങൾനേരിടുന്ന തച്ചങ്കരിയെ അത്രയും ഉന്നത സ്ഥാനത്ത്  ഇരുത്തുന്നതിനെ പറ്റി കോടതി ആശങ്ക അറിയിച്ചിരുന്നു.

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ ഉയര്‍ന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ നടപ്പാക്കേണ്ടതില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. കാരണം തച്ചങ്കരി ഇപ്പോൾ ആ സ്ഥാനം വഹിക്കുന്നില്ല എന്നാണു സർക്കാരിന്റെ വാദം.പോലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ തച്ചങ്കരിക്ക് അനുകൂലമായി സത്യവാങ്മൂലം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button