KeralaLatest NewsNews

മദ്യപാനിയായ പിതാവിൽ നിന്ന് രക്ഷപെടാൻ ഓടിയ ഒൻപതാം ക്ളാസുകാരിക്ക് ദാരുണാന്ത്യം

കാസർഗോഡ്/ കുണ്ടംകുഴി: മദ്യപിച്ചെത്തിയ പിതാവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് കൊളത്തൂര്‍ ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹരിതക്കാണ് ഈ ദുർഗതി.വ്യാഴാഴ്ച രാത്രി ഒൻപതരയോടെ മദ്യപിച്ചെത്തിയുള്ള പിതാവിന്റെ ശല്യം കാരണം പഠിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ പെൺകുട്ടിക്കെതിരെ പ്രകോപിതനായ പിതാവ് കത്തിയുമെടുത്ത് ആക്രമിക്കാൻ പിന്തുടരുകയായിരുന്നു.

ഭയന്നു പോയ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം വീട്ടില്‍ നിന്ന് ഇറങ്ങി വെപ്രാളത്തിൽ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു.നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അൻപതടി താഴ്ചയുളളതിനാല്‍ ഒന്നും ചെയ്യാനായില്ല. കിണറ്റില്‍ 30 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. പിന്നീട് ഫയർ ഫോഴ്സ് എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.തേപ്പ് തൊഴിലാളിയായ പിതാവ് ഹരിദാസ് സ്ഥിരം മദ്യപിച്ചെത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button