![](/wp-content/uploads/2017/07/china-india.jpg)
ന്യൂഡല്‍ഹി: ചൈനീസ് നുഴഞ്ഞുകയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യതാത്പര്യത്തിലുപരി, വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളും ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും മാത്രം നോക്കിയാണ് മോദി വിദേശ രാജ്യങ്ങളിൽ പോകുന്നത് എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
അതെ സമയം സിക്കിം അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ, ജര്‍മനിയില്‍ നടന്ന ബ്രിക്സ് (ബ്രസീല്‍, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പരസ്പരം പുകഴ്ത്തി സംസാരിച്ചത് വാർത്തയായിരുന്നു.
.
Post Your Comments