Latest NewsKeralaNews

ബി നിലവറ തുറക്കൽ; പ്രതികരണവുമായി രാജകുടുംബം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരമുള്ള ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടുംബം. ബി നിലവറ തുറക്കാൻ രാജകുടുംബം അനുമതി നല്‍കില്ല. ബി നിലവറ രാജകുടുംബത്തിന്റെ സമ്മതത്തോടെ തുറക്കാനാകില്ല. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന കാരണങ്ങള്‍ പറഞ്ഞാണ് രാജകുടുംബം എതിര്‍ക്കുന്നത്. തന്ത്രി സമൂഹവും എതിരാണെന്ന് മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി വ്യക്തമാക്കി.

ബി നിലവറ മുന്‍പ് ഏഴ് തവണ തുറന്നിട്ടുണ്ടെന്ന് മുന്‍ സിഎജി വിനോദ് റായിയുടെ കണ്ടെത്തലിനോട് രാജകുടുംബം യോജിക്കുന്നില്ല. മുന്‍പ് തുറന്നിട്ടുള്ളത് ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ്. ബി നിലവറയായി ഈ ആന്റി ചേമ്പറിനെ തെറ്റിധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം വാദിക്കുന്നു. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞു. സുപ്രീംകോടയില്‍ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായി തന്നെ രാജകുടുംബം ബി നിലവറതുറക്കരുതെന്ന ആവശ്യം ഉന്നയിക്കും.

കഴിഞ്ഞയാഴ്ച ബി. നിലവറ തുറക്കണമെന്നും ബി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ബി.നിലവറ തുറക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ആവശ്യപ്പെട്ടത്. ബി.നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും മുറുപടി ഉടന്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button