Latest NewsKerala

നാറിയവനെ പേറിയാല്‍ പേറിയവനും നാറും; ആന്റണിക്ക് മണിയനാശാന്റെ മറുപടി.

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചെയെ പ്രതിരോധിക്കാന്‍ വിശാല ഐക്യം ഉണ്ടാക്കുന്നതിന് കേരളത്തിലെ സി.പി.എമ്മാണ് തടസ്സമെന്ന് എ.കെ ആന്റണി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ മണിയനാശാന്‍ എത്തിയിരുക്കുന്നത്. ആന്റണിയുടെ പ്രതികരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും, കോണ്‍ഗ്രസുമായി ഐക്യം വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും മണി പറഞ്ഞു. മാത്രമല്ല പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തെ കേരള ഘടകത്തിന്റ െമാത്രം തീരുമാനമായി ആന്റണി വിലയിരുത്തുന്നത് ദുഷ്ടലാക്കോടെയാണ് എന്നും മണി പറയുന്നു.
ആന്റണിയുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. മാത്രമല്ല നാറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നും മണി ആന്റണിക്കെതിരെ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button