തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അഖിലേന്ത്യാ തലത്തില്‍ നികത്തുന്ന സീറ്റുകള്‍ പ്രസിദ്ധപ്പെടുത്തി. 2017-18 അധ്യയനവര്‍ഷത്തിലെ സീറ്റുകളുടെ എണ്ണമാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 194 സീറ്റുകളാണ് അഖിലേന്ത്യാ ക്വാട്ടയില്‍ ഇടം പിടിച്ചത്. ഇവയിലേയ്ക്കുള്ള പ്രവേശനം നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാകും നടത്തുക.
രാജ്യത്തെ സർക്കാർ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് അഖിലേന്ത്യാ ക്വാട്ടയില്‍ ഉള്‍പ്പെടുക. ഈ സീറ്റിലേക്കുള്ള പ്രവേശന നടപടി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി വെബ്‌സൈറ്റില്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ 194 സീറ്റുകളടക്കം രാജ്യത്ത് ഇത്തവണ 3708 സീറ്റുകളാണ് എംബിബിഎസ് പ്രവേശനത്തിനായി അഖിലേന്ത്യാ ക്വാട്ടയിലുള്ളത്.
കേരളത്തിലെ ഒന്‍പത് മെഡിക്കല്‍ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളുടെ എണ്ണം ഇപ്രകാരമാണ്:
കോട്ടയം മെഡിക്കല്‍ കോളേജ്- 22
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 38
മലപ്പുറം മെഡിക്കല്‍ കോളേജ്- 15
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്- 30
കൊല്ലം മെഡിക്കല്‍ കോളേജ്- 15
എറണാകുളം മെഡിക്കല്‍ കോളേജ്- 15
പാലക്കാട് മെഡിക്കല്‍ കോളേജ്- 15
തൃശൂര്‍ മെഡിക്കല്‍ കോളേജ്- 22
ആലപ്പുഴ മെഡിക്കല്‍ കോളേജ്- 22
Post Your Comments