തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ 2016 – 17 കാലയളവിൽ 5 .69 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഏഴ് ശതമാനം ലാഭമാണ് ഈ വർഷം നേടാനായത്. 385 . 31 കോടി രൂപയുടെ വായ്‌പ അനുവദിക്കലും 655 . 27 കോടി രൂപയുടെ വായ്‌പ വിതരണവും 874 .28 കോടി രൂപയുടെ വായ്‌പ തിരിച്ചടവും ഈ കാലയളവിൽ നടന്നു.
സമയബന്ധിതവും ലളിതവുമായ വ്യവസ്ഥകളിലൂടെ വായ്‌പ വിതരണം നടത്തിയതും കൃത്യമായ മാനദണ്ഡങ്ങളിലൂടെ വായ്‌പ തിരിച്ചടവ് നടത്തിയതിനാലുമാണ് ഈ നേട്ടം കാഴ്ച്ച വയ്ക്കാനായതെന്നു കെ എഫ് സി യുടെ എം ഡി കെ രാജമാണിക്യം അറിയിച്ചു. 2017 – 18 സാമ്പത്തിക വർഷത്തിൽ 900 കോടി രൂപയുടെ വായ്‌പ അനുവദിക്കലും 800 കോടി രൂപയുടെ വായ്‌പ തിരിച്ചടയ്ക്കലുമാണ് കെ എഫ് സി ലക്ഷ്യം വയ്ക്കുന്നത്.
Post Your Comments