പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്. ഇഞ്ചി പല വിധത്തിലും ഗ്യാസിന് പരിഹാരമാകാറുണ്ട്. ഇത് പല വിധത്തിലും ഉപയോഗിയ്ക്കാം. ഗ്യാസ് പ്രശ്‌നമെങ്കില്‍ ദിവസവും അല്‍പം ഇഞ്ചി കടിച്ചുചവച്ചു കഴിയ്ക്കാം. ഇത് വയറ്റിലുള്ള ഗ്യാസിനെ ആഗിരണം ചെയ്യും. അതുപോലെ ഇഞ്ചി നീര് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി ഇതിലല്‍പം പഞ്ചസാരയോ തേനോ ചേര്‍ത്തു കഴിയ്ക്കാം.
ഇഞ്ചികൊണ്ടുള്ള ജിഞ്ചര്‍ കാന്‍ഡി വാങ്ങിക്കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതു വീട്ടില്‍ത്തന്നെ ഉണ്ടാക്കാന്‍ സാധിയ്ക്കുകയും ചെയ്യും. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി തേനില്‍ മുക്കുക. ഇതില്‍ അല്‍പം ബട്ടര്‍ പുരട്ടി അഞ്ചു മിനിറ്റു നേരം ചെറിയ ചൂടില്‍ വേവിയ്ക്കുക. പിന്നീട് ഇത് തണുക്കാന്‍ വയ്ക്കുക. ഇത് കട്ടിയുള്ളതാകും. അപ്പോള്‍ കഴിയ്ക്കാം.
ഗ്യാസിനുള്ള മറ്റൊരു പരിഹാരമാണ് ജിഞ്ചര്‍ ടീ. അര സ്പൂണ്‍ ഇഞ്ചി പൊടിച്ചത് ഒരു കപ്പ് വെള്ളത്തിലിട്ട് അഞ്ചു മിനിറ്റു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് അല്‍പം പഞ്ചസാരയും തേനും ഇതില്‍ ചേര്‍ത്തിളക്കണം. ഇത് ദിവസം രണ്ടുതവണ വീതം അല്‍പകാലം കുടിയ്ക്കുക.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, ബ്ലീഡിംഗ്, അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഇഞ്ചി കഴിയ്ക്കുക.
Post Your Comments